anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പാലക്കാട് പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു നിരവധി യാത്രക്കാർക്ക് പരിക്ക്.. ഒരാൾ മരിച്ചു

പാലക്കാട്. നെന്മാറക്ക് സമീപം പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട ഒരാൾ മരിച്ചു. നിരവധി പേർക്ക്  പരിക്ക്. പോത്തുണ്ടി ഡാമിന് സമീപം രാവിലെയാണ് അപകടം നടന്നത്. ബസ് മരത്തിൽ ഉടക്കി നിന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരു വീട്ടമ്മയാണ് മരണമടഞ്ഞത് എന്നാണ് ആദ്യ റിപ്പോർട്ടുകൾ പറയുന്നത്. ഏഴ് ആംബുലൻസുകൾ സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തോട്ടം തൊഴിലാളിയായ ജയന്തിയാണ് മരണമടഞ്ഞത്. നെല്ലിയാമ്പതിയിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Spread the News

Leave a Comment

IMG 20260806 WA0051