anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലപ്പുറം പാണക്കാട് മണ്ണിടിച്ചൽ.. കൈരളി ടിവി ക്യാമറമാന് പരിക്കേറ്റു

മലപ്പുറം. മലപ്പുറം വേങ്ങര റോഡിൽ പാണക്കാട് മണ്ണിടിച്ചിലിൽ കൈരളി ടിവി ക്യാമറമാൻ ജയേഷിന് പരിക്കേറ്റു. നേരത്തെ മണ്ണിടിഞ്ഞ് സ്ഥലം ചിത്രീകരിക്കുന്നതിനാണ് മലപ്പുറത്തെ ചാനൽ റിപ്പോർട്ടർമാരും ക്യാമറാമാൻമാരും സ്ഥലത്തെത്തിയത്. മണ്ണിടിച്ചൽ ഷൂട്ട് ചെയ്യുന്നതിനിടെ വീണ്ടും ഒരു ഭാഗത്ത് നിന്നും മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. എന്നാൽ ജയേഷിന് കാര്യമായ പരിക്കു പറ്റിയിട്ടില്ല. ജയേഷിന്റെ ദേഹത്ത് മണ്ണ് വന്നതോടുകൂടി മറിഞ്ഞുവീഴുകയായിരുന്നു. ക്യാമറ പൂർണമായും മണ്ണിൽ കുളിച്ചിട്ടുണ്ട്. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീടിന് 200 മീറ്റർ അകലെയാണ് അപകടമുണ്ടായത്. പെട്രോൾ പമ്പിന് സ്ഥലമുണ്ടാക്കാൻ വേണ്ടി ഈ ഭാഗത്തുനിന്നും മണ്ണെടുത്തതാണ് അപകടകാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് ഇത്തരത്തിൽ ഇടിഞ്ഞു വീണത്.

Spread the News

Leave a Comment

IMG 20260806 WA0051