പാലക്കാട്. ഇന്ന് രാവിലെ നെല്ലിയാമ്പതിയിൽ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് മറിഞ്ഞതിൽ മരിച്ച ഗവൺമെന്റ് ഓറഞ്ച് വെജിറ്റബിൾ ഫാമിലെ തൊഴിലാളി ജയന്തി 52 ആണെന്ന് തിരിച്ചറിഞ്ഞു. രാവിലെ ജോലിക്ക് പോകുമ്പോൾ ആയിരുന്നു ജയന്തി അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഭർത്താവ് പഴനി.