anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി നഗരസഭ ഭരണസമിതി ക്വാറി മാഫിയക്കൊപ്പം: ബിജെപി

ചെർപ്പുളശ്ശേരി:  വീട്ടിക്കാട് പ്രദേശത്തെ ജനങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തിക്കൊണ്ട്, പുതിയൊരു ക്വാറി കൂടി ആരംഭിക്കുന്നതിനുള്ള നടപടികളുമായി ചില സ്വകാര്യ വ്യക്തികൾ മുന്നോട്ടുപോകുകയാണ്.

പ്രസ്തുത ക്വാറി പദ്ധതിയെ സംബന്ധിച്ച് ആശങ്കകളും പരാതികളും ഉന്നയിക്കാനാഗ്രഹിക്കുന്ന പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും സംഘടനകൾക്കും നേരിട്ടും രേഖാമൂലവും അഭിപ്രായങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള അവസരം ഇന്ന് കേരള മലിനീകരണ നിയന്ത്രണ ബോർഡ് ചെർപ്പുളശ്ശേരിയിൽ ഒരുക്കിയിരുന്നു.

എന്നാൽ, ചെർപ്പുളശ്ശേരി നഗരസഭ ഭരണസമിതിക്ക് നേതൃത്വം നൽകുന്ന സിപിഐ(എം) ൻ്റെ ജനപ്രതിനിധികളിൽ പ്രദേശവാസിയായ ചെയർപേഴ്‌സൺ ഉൾപ്പെടെ എല്ലാ കൗൺസിലർമാരും ഈ പരിപാടിയിൽ നിന്നും വിട്ടുന്നിന്നത് വ്യക്തമായ സൂചനയാണ്.

വീട്ടിക്കാട് പ്രദേശവാസികളുടെ ആശങ്കകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള നഗരസഭയുടെ ചുമതല നിർവഹിക്കാത്തത് അതീവ ഖേദകരമാണ്.

വിഷയത്തിൽ നഗരസഭ ഭരണസമിതി നേതൃത്വം സ്വീകരിച്ച ഈ നിലപാട് തികഞ്ഞ ജനവഞ്ചനയാണെന്ന് ബിജെപി കാറൽമണ്ണ ഏരിയ പ്രസിഡണ്ട് വിപിൻ പുളിങ്ങര പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051