anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

വ്യായാമം ശരീരത്തിനും മനസ്സിനും ശക്തി തരുന്നു”; വർക്കൗട്ട് ചിത്രങ്ങളുമായി റിമി ടോമി

കൊച്ചി: വ്യായാമം തന്റെ ശരീരത്തിനും മനസ്സിനും ഒരുപോലെ ശക്തി നൽകുന്നുണ്ടെന്ന് പ്രശസ്ത ഗായികയും അവതാരകയുമായ റിമി ടോമി. ഫിറ്റ്‌നസ് നിലനിർത്തുന്നതിൽ താൻ നടത്തുന്ന പരിശ്രമങ്ങൾ ഇനിയും തുടരുമെന്നും റിമി ടോമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വർക്കൗട്ട് ചിത്രങ്ങൾക്കൊപ്പം കുറിച്ചു.Screenshot 20260804 104550 (1)

വർക്കൗട്ടിന് ശേഷമുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പ്രചോദനാത്മകമായ കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

തന്റെ ബോഡി ട്രാൻസ്ഫോർമേഷനിലൂടെയും കൃത്യമായ ഫിറ്റ്‌നസ് ലൈഫ് സ്റ്റൈലിലൂടെയും മുൻപും റിമി ടോമി ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഡയറ്റിലും വ്യായാമത്തിലും പുലർത്തുന്ന ഈ കൃത്യതയും കഠിനാധ്വാനവുമാണ് റിമിയുടെ ഊർജ്ജസ്വലതയ്ക്ക് പിന്നിലെ രഹസ്യം. താരത്തിന്റെ ഫിറ്റ്‌നസ് യാത്രയ്ക്ക് ആശംസകളുമായി നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് രംഗത്തെത്തുന്നത്.

Spread the News

Leave a Comment