ചെർപ്പുളശ്ശേരി. 15 ഗ്രാം രാസ ലഹരിയുമായി MDMA യുവാവിനെ കാറൽമണ്ണ 29ൽ വച്ച് ചെർപ്പുളശ്ശേരി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. മോട്ടോർ ബൈക്കിൽ സഞ്ചരിച്ച് ലഹരി വില്പന നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മലപ്പുറം മൂർക്കനാട്, കൊളത്തൂർ പള്ളിയാലിൽ കളത്തിൽ വീട്ടിൽ മുഹമ്മദ് ഷാനിൽ 24 പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 15 ഗ്രാം അളവ് വരുന്ന രാസ ലഹരി പിടിച്ചെടുത്തു. അങ്ങാടിപ്പുറം സ്വദേശി ബിൻഷാദ് ആണ് തനിക്ക് ഈ ലഹരി തന്നത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇയാൾ സഞ്ചരിച്ച മോട്ടോർ ബൈക്കും മൊബൈലും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചെർപ്പുളശ്ശേരി എസ് ഐ അഖിൽ രാജിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. മെഡിക്കൽ പരിശോധനയ്ക്കും മറ്റു തെളിവെടുപ്പിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.