anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി, 04 ആഗസ്റ്റ് 2026: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി’യുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ മുലയൂട്ടൽ വാരത്തിന് തുടക്കമായി. ആസ്റ്റർ മെഡ്‌സിറ്റിയിലെ നോളജ് ഹബ്ബിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘മദർ & ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവി’ന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ലോക മുലയൂട്ടൽ വാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ നിർവ്വഹിച്ചു.

കേവലം ബോധവൽക്കരണ ചടങ്ങുകൾക്കപ്പുറം അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി സാംസ്കാരികവും വിനോദപരവുമായ പരിപാടികളും ചടങ്ങിന്റെ ഭാഗമായി ഒരുക്കി. അമ്മമാർക്കായി സംഘടിപ്പിച്ച റാമ്പ് വോക്ക്, രക്ഷിതാക്കളുടെയും ആസ്റ്റർ ജീവനക്കാരുടെയും വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി. കൂടാതെ, അമ്മമാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും അമ്മമാർക്ക് പ്രത്യേക ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുഞ്ഞുങ്ങൾക്ക് സുസ്ഥിരവും ആരോഗ്യകരവുമായ ഭാവി ഉറപ്പാക്കാൻ മുലയൂട്ടലിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ വാരാഘോഷത്തിലൂടെ ആസ്റ്റർ മെഡ്‌സിറ്റി ലക്ഷ്യമിടുന്നത്.

ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, സിഒഒ ഡോ. ഷുഹൈബ് കാദർ, ഡോ. ജോർജ്ജ് ജോസ്, ഡോ. ജീസൺ ഉണ്ണി, ഡോ. ഷേർളി മാത്തൻ, ചീഫ് നഴ്സിംഗ് ഓഫീസർ എന്നിവർ സംസാരിച്ചു.

IMG 20260804 WA0079ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റിയിലെ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി’യുടെ നേതൃത്വത്തിൽ മുലയൂട്ടൽ വാരം പരിപാടികൾ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു.

Spread the News

Leave a Comment