anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഗജിനി’യിലെ വില്ലൻ വേഷത്തിലൂടെ പ്രശസ്തനായ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

 മുംബൈ: ‘ഗജിനി’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ ഇന്ത്യൻ സിനിമയിലെ ഭയപ്പെടുത്തുന്ന വില്ലൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ പ്രശസ്ത നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മുംബൈയിലെ ആശുപത്രിയിലായിരുന്നു.

ബി.ആർ. ചോപ്രയുടെ ‘മഹാഭാരതം’ ടെലിവിഷൻ പരമ്പരയിൽ അശ്വത്ഥാമാവായി അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് അമീർ ഖാൻ ചിത്രങ്ങളായ ‘സർഫറോഷ്’, ‘ലഗാൻ’ എന്നിവയിലൂടെ ബോളിവുഡിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു.

എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ‘ഗജിനി’യുടെ തമിഴ്, ഹിന്ദി പതിപ്പുകളിൽ ക്രൂരനായ ‘ഗജിനി ധർമാത്മ’ എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പാൻ-ഇന്ത്യൻ തലത്തിൽ തരംഗമായത്. മലയാളത്തിൽ മോഹൻലാൽ ചിത്രമായ ‘ചൈന ടൗൺ’, ‘ഹരിഹരൻ പിള്ള ഹാപ്പിയാണ്’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ നിരവധി ഭാഷകളിൽ സജീവമായിരുന്നു.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ ചലച്ചിത്ര ലോകത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു…

Spread the News

Leave a Comment