anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സാമൂഹിക  ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണം : വെൽഫെയർ പാർട്ടി

ചെർപ്പുളശ്ശേരി : നഗരസഭയിൽ നിന്നും പരിസര പഞ്ചായത്തുകളിൽ നിന്നുമായി ആയിരത്തോളം രോഗികൾ ദിനേനെ ചികിത്സ തേടിയെത്തുന്ന ചെർപ്പുളശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയുടെ പദവിയിലേക്ക് ഉയർത്തുകയും കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് വെൽഫെയർ പാർട്ടി പുത്തനാൽക്കൽ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഒറ്റപ്പാലം റോഡും പാലക്കാട് റോഡും ബന്ധിപ്പിക്കുന്ന കാഞ്ഞിരപ്പുഴ ബൈപ്പാസ് റോഡ് വീതി കൂട്ടി ബിഎംബിസി രീതിയിൽ നിർമ്മാണം നടത്തണമെന്നും യോഗം  ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ. സി. നാസർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി.ഹംസ അധ്യക്ഷത വഹിച്ചു .       റുക്സാന സെയ്തലവി  മുഖ്യപ്രഭാഷണം നടത്തി .പുതിയ ഭാരവാഹികളായി എം. മുഹമ്മദ് ഷാ (പ്രസിഡൻ്റ്)  ടി. സൈനബ (സെക്രട്ടറി) എം. എ.വക്കീൽ ( ട്രഷറർ )പി .ഹംസ (വൈസ് പ്രസിഡണ്ട്) എസ് . ഷീല (ജോയിൻ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051