anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി നിസ്സാന്‍ ‍ടെക്ടൺ

കൊച്ചി : നിസ്സാന്‍ എസ് യു വിയുടെ മികവിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍, അതിന് കരുത്ത് പകര്‍ന്നുകൊണ്ട്, ഒരു നാഴികക്കല്ലായി മാറിയ ഓട്ടോമോട്ടീവ് ശേഷി പ്രകടനത്തിലൂടെ, നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ലേയില്‍ എത്തിയ ഒരു സിംഗിള്‍-മോഡല്‍ ഫോര്‍ വീലറിന്റെ ഏറ്റവും വലിയ കോണ്‍വോയ്’ എന്ന ഔദ്യോഗിക റെക്കോര്‍ഡോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. 60 പുതിയ നിസ്സാന്‍ ‍ ടെക്ടണാണ് പ്രീമിയം എസ് യു വികളുടെ ഒരു കോണ്‍വോയ് 700 കിലോമീറ്ററിലധികം സഞ്ചരിച്ച് അഞ്ച് ദിവസത്തെ ഹിമാലയന്‍ പര്യവേഷണം വിജയകരമായി പൂര്‍ത്തിയാക്കി. സമുദ്രനിരപ്പില്‍ നിന്നും 1,053 അടി ഉയരത്തിലുള്ള ചണ്ഡിഗഡില്‍ നിന്നും 16,703 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഷിങ്കു ലാ പാസിലേക്കും, അവിടെനിന്നും 11,480 അടി ഉയരത്തിലുള്ള ലേയിലേക്കുമായിരുന്നു ഈ ഡ്രൈവ്. നിസാന്റെ ഏറ്റവും പുതിയ പ്രീമിയം എസ് യു വിയുടെ ശേഷി, ഈട്, എഞ്ചിനീയറിംഗ് ശക്തി എന്നിവ തെളിയിക്കുന്നതായിരുന്നു ഈ പ്രയാണം.Screenshot 20260805 110549 (1)

പുതിയ നിസ്സാന്‍ ടെക്ടണിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാനായി എന്നത് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷമാണെന്നും, 75 വര്‍ഷത്തെ എസ്യുവി മികവിന്റെ ഉചിതമായ ആഘോഷമാണെന്നും നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051