anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചളവറ എ.യു.പി സ്‌കൂളിൽ മാതൃഭൂമി പത്രവിതരണ പദ്ധതിക്ക് തുടക്കമായി

ചളവറ: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ലയൺസ് ക്ലബ്ബ് ചെറുപ്പുളശ്ശേരിയും മാതൃഭൂമിയും സംയുക്തമായി നടപ്പിലാക്കുന്ന പത്രവിതരണ പദ്ധതിക്ക് ചളവറ എ.യു.പി സ്‌കൂളിൽ തുടക്കമായി. ലയൺസ് ക്ലബ്ബിന്റെ സർവീസ് പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളിലേക്ക് ഒരു വർഷത്തേക്ക് സൗജന്യമായി മൂന്ന് ദിനപത്രങ്ങളാണ് നൽകുന്നത്.

സ്‌കൂൾ മാനേജർ എസ്. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഭാരവാഹികളായ ശശികുമാർ ഗീതാഞ്ജലി, കെ. ഉണ്ണികൃഷ്ണൻ, മാതൃഭൂമി പ്രതിനിധി രഞ്ജിത്ത്, സ്‌കൂൾ ഹെഡ് ടീച്ചർ സുജിത എന്നിവർ സംസാരിച്ചു.

അധ്യാപകരായ അജിത എ., രോഹിണി പി., ജയശ്രീ കെ., ഹഫ്സത്ത് കെ., സീന പി.എം., ഷബ്ന പി.പി., സ്‌കൂൾ ലീഡർ അൽഫിന സി. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051