anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ബ്രഹ്മദത്തം 2026 ആഗസ്റ്റ് 16ന് ചെർപ്പുളശ്ശേരിയിൽ മന്ത്രി കെ എ തുളസി ഉദ്ഘാടനം ചെയ്യും

ചെർപ്പുളശ്ശേരി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖത്തിൽ ചെർപ്പുളശ്ശേരിയിലെ സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന മോഴിക്കുന്നത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ അനുസ്മരിക്കുന്ന സമ്മേളനം ഓഗസ്റ്റ് 16ന് ഞായറാഴ്ച ചെർപ്പുളശ്ശേരി അലങ്കാർ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് നടക്കും. പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠൻ എംപി, ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് എ പ്രഭാകരൻ, സി,ചന്ദ്രൻ  ഹരിഗോവിന്ദൻ, മരക്കാർ മാരായമംഗലം തുടങ്ങി നിരവധി നേതാക്കൾ പ്രസംഗിക്കും.. ബ്രഹ്മദത്തം 2026 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്

Spread the News

Leave a Comment