anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഓക്‌സിജനിലെ ന്യുജെന്‍ ഓണം ഓഫര്‍; നറുക്കെടുപ്പില്‍ പുതുപ്പള്ളി സ്വദേശി ആനന്ദ് സി. രമേശിന് എയര്‍ഫ്രയര്‍ സമ്മാനം

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട്സ് ഷോറൂമുകളിലെ ‘ന്യുജെന്‍ ഓണം-2026’ ക്യാമ്പയിന്റെ ഭാഗമായി ദിവസേനയുള്ള നടത്തുന്ന നറുക്കെടുപ്പില്‍ കോട്ടയം പുതുപ്പള്ളി ചാലുപറമ്പത്ത് ആനന്ദ് സി.രമേശിന് എയര്‍ഫ്രയര്‍ സമ്മാനമായി ലഭിച്ചു. കഴിഞ്ഞദിവസം ആനന്ദ് കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഷോറൂം സന്ദര്‍ശിക്കുകയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. തിരുവനന്തപുരം കരമന ഓക്‌സിജന്‍ ഷോറൂമില്‍ നടന്ന നറുക്കെടുപ്പില്‍ ബ്രാഞ്ച് മാനേജര്‍ രാജീവ് നേതൃത്വം നല്‍കി. ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക്, സ്വര്‍ണ്ണനാണയങ്ങള്‍, വിദേശയാത്രകള്‍, ഡയമണ്ട് നെക്ലെയ്സുകള്‍ ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ഉണ്ട്.

മൊബൈല്‍ ഫോണ്‍, ടിവി, ഫ്രിഡ്ജ്, ലാപ്ടോപ്പ്, ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, എസി, കിച്ചണ്‍ അപ്ലൈയന്‍സസുകള്‍ തുടങ്ങിയ വിവിധ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവും പ്രത്യേക ഓഫറുകളുമാണ് ‘ന്യുജെന്‍ ഓണം-2026’ ഒരുക്കിയിരിക്കുന്നത്.
കുടുംബ ബജറ്റിന് അനുയോജ്യമായ വിലയില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ ഓക്സിജന്‍ മികച്ച അവസരമാണ് ഓണത്തിന്് ഒരുക്കിയിരിക്കുന്നത്. വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വേഗത്തില്‍ ലഭ്യമാകുന്ന പ്രത്യേക ഇഎംഐ സൗകര്യവും ഓക്‌സിജനിലുണ്ട്. ഫോണ്‍: 9020100100.

Spread the News

Leave a Comment