അടയ്ക്കാപുത്തൂർ: സ്വസ്തി ആയുർവേദ ഫാമിലി ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ വാത സംബന്ധമായ (Ortho Related) രോഗങ്ങൾക്കായി സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ അടയ്ക്കാപുത്തൂർ സെന്ററിലുള്ള സ്വസ്തി ആയുർവേദ ക്ലിനിക്കിൽ വെച്ചാണ് ക്യാമ്പ് നടക്കുക.
ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 80 പേർക്ക് സൗജന്യ കൺസൾട്ടേഷനും 1 ആഴ്ചത്തേക്കുള്ള മരുന്നും സൗജന്യമായി ലഭിക്കും. കഴുത്തുവേദന, നടുവേദന, മുട്ടുവേദന, തരിപ്പ്, കൈകൾക്ക് തരിപ്പ്, ഉറക്കക്കുറവ്, തളർച്ച എന്നീ പ്രയാസങ്ങൾ നേരിടുന്നവർക്ക് ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്താം.
ഡോ. ഷാജി BAMS, MD (Ayu) (അസോസിയേറ്റ് പ്രൊഫസർ), ഡോ. അഞ്ജലി, ഡോ. മുഹമ്മദ് ഗൗസ്, ഡോ. വി. എൻ. നിത്യ, ഡോ. ഗായത്രി കെ. എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.
വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വെള്ളിനേഴി പഞ്ചായത്ത് സെക്രട്ടറി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. തൃക്കടീരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കുട്ടികൃഷ്ണൻ വിശിഷ്ടാതിഥിയാകും. തൃക്കടീരി പഞ്ചായത്ത് അംഗങ്ങളായ ദീപേഷ് കുമാർ, കൂട്ടാല, പ്രകാശൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. ഡോ. അഞ്ജലി സ്വാഗതവും കളത്തൊടി രാധാകൃഷ്ണൻ നന്ദിയും പറയും.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9037048877 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.