anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി തൃക്കടീരി പി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

തൃക്കടീരി  പി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി..ക്ലാസ് റൂമിൽ വർത്തമാനം പറഞ്ഞു എന്ന കാരണത്താൽ സ്കൂൾ അധ്യാപകനായ നൗഷാദ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആദിഷിന്റെ മുഖത്തടിച്ചു എന്നാണ് ആരോപണം. പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷയം ചോദ്യം ചെയ്ത ആദിഷിന്റെ പിതാവിനെയും അധ്യാപകൻ നൗഷാദ് ആക്രമിക്കാൻ വന്നതായി പിതാവ് മോഹൻദാസ് പറഞ്ഞു. അധ്യാപകൻ നിരന്തരം വിദ്യാർത്ഥികളെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നും, മുൻപും സമാനമായ അനുഭവം ഉണ്ടായതായും വിദ്യാർത്ഥി പറഞ്ഞു. സ്കൂളിൽ നിരവധി തവണ ഇത്തരം വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്, പലതവണ പ്രധാനാധ്യാപികയ്ക്ക് പരാതി നൽകിയിട്ടും വിദ്യാർഥികളെ ആക്രമിക്കുന്ന രീതി തുടരുകയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധം ഉണ്ടാകുമെന്നും വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ  ഭാരവാഹികൾ അറിയിച്ചു.

IMG 20260806 WA0051

Spread the News

Leave a Comment

IMG 20260806 WA0051