anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആയുർവേദ ആരോഗ്യ കേന്ദ്രങ്ങളുടെ ഡിജിറ്റൽ ശാക്തീകരണത്തിനൊരുങ്ങി കെഫോൺ

817സർക്കാർ ആയുർവേദ ഡിസ്പെൻസറികൾക്കും 141 ആയുർവേദ ആശുപത്രികൾക്കും അതിവേഗ ഇന്റർനെറ്റ് കണക്ഷൻKFON Logo (1)

തിരുവനന്തപുരം, ഓഗസ്റ്റ് 6, 2026: സംസ്ഥാനത്തെ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (ISM) വകുപ്പിന് കീഴിലുള്ള 817 സർക്കാർ ആയുർവേദ ഡിസ്പെൻസറികൾക്കും 141 സർക്കാർ ആയുർവേദ ആശുപത്രികൾക്കും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകാനൊരുങ്ങി കെഫോൺ. സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തി ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

കേരളത്തിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങൾക്ക് വിശ്വസനീയമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിലൂടെ ചികിത്സാ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ കെഫോണിന് സാധിക്കുമെന്ന് കെഫോൺ മാനേജിങ് ഡയറക്ടർ സന്ദീപ് കുമാർ, ഐഎഎസ് പറഞ്ഞു. ആയുർവേദ മേഖലയെ കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകുന്നതോടെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. രോഗികളുടെ വിവരങ്ങളുടെ ഡിജിറ്റൽ പരിപാലനം, ഓൺലൈൻ റിപ്പോർട്ടിങ്, വിവിധ ഇ-ഗവേണൻസ് സേവനങ്ങൾ, വീഡിയോ കോൺഫറൻസിങ്, വകുപ്പുതല ആശയവിനിമയം എന്നിവ വേഗത്തിലും തടസ്സരഹിതമായും നടപ്പാക്കാൻ ഇത് സഹായിക്കും. കൂടാതെ, ഡിജിറ്റൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുന്നതോടെ സേവന വിതരണം കൂടുതൽ കാര്യക്ഷമവും സമയബന്ധിതവുമാകുകയും പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഇത് സഹായകമാകുകയും ചെയ്യും.

ആയുർവേദ സ്ഥാപനങ്ങളിലേക്കുള്ള ഈ വ്യാപനത്തിലൂടെ ആരോഗ്യ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിനും സാങ്കേതിക നവീകരണത്തിനും കൂടുതൽ കരുത്തേകുകയാണ് കെഫോൺ.

Spread the News

Leave a Comment

IMG 20260806 WA0051