മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ അഞ്ചു ജില്ലകളിൽ നാളെ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കാസർകോട് ജില്ലകളിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാല പരീക്ഷകൾ, പി.എസ്.സി. പരീക്ഷകൾ, മറ്റ് പൊതുപരീക്ഷകൾ എന്നിവയ്ക്ക് അവധിബാധകമല്ല. പരീക്ഷകൾ നേരത്തേ പ്രഖ്യാപിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കും.
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചത്. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടങ്ങളുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
അവധി പ്രഖ്യാപിച്ച ജില്ലകൾ:
- പത്തനംതിട്ട
- ആലപ്പുഴ
- കോട്ടയം
- വയനാട്
- കാസർകോട്
– അനുഗ്രഹ വിഷൻ ന്യൂസ്
