കൊച്ചി. പട്ടിക വർഗ്ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 9 രാവിലെ 10 ന് എറണാകുളം ട്രൈബൽ കോംപ്ലക്‌സിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി അധ്യക്ഷത വഹിക്കും.
ചടങ്ങിൽ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ സർവീസ്സ് പോർട്ടൽ ഉദ്ഘാടനം, വംശീയ വൈദ്യന്മാരെയും ഊര് മൂപ്പൻമാരെയും ആദരിക്കൽ, മികച്ച വിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് അനുമോദനം, ഗോത്ര കലാപരിപാടികൾ എന്നിവ നടക്കും. ചടങ്ങിൽ വിവിധ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.