ചെർപ്പുളശ്ശേരി. തൃക്കടീരി പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സ്കൂളിലെ ഹിന്ദി അധ്യാപകൻ നൗഷാദിനെ മാനേജ്മെന്റ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇന്നു രാവിലെ സ്കൂളിൽ വിദ്യാർഥി സംഘടനകൾ സമരം നടത്തിയിരുന്നു. വൻ പോലീസ് സന്നാഹവും സ്കൂളിൽ ക്യാമ്പ് ചെയ്തിരുന്നു. ഇതിനിടയിൽ സ്കൂളിൽ അല്പം സംഘർഷാവസ്ഥയും ഉടലെടുത്തു. ഇതിനെ തുടർന്ന് മാനേജ്മെന്റ് ആരോപണ വിധേയനായ അധ്യാപകനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.