ചെർപ്പുളശ്ശേരി. നഗരസഭയ്ക്ക് അനുവദിച്ച പ്ലാൻ ഫണ്ടിൽ നിന്നും നാലു കോടിയോളം രൂപ വെട്ടിക്കുറച്ച യു ഡിഎഫ് സർക്കാറിന്റെ നടപടികൾക്കെതിരെ എൽഡിഎഫ് ചെർപ്പുളശ്ശേരി നഗരസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. അധികാരം കിട്ടിയാൽ സ്വന്തം സമുദായത്തെ പോലും മറക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ് എന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ചെർപ്പുളശ്ശേരി സിപിഐഎം ഏരിയ സെക്രട്ടറി കെ നന്ദകുമാർ പറഞ്ഞു. പ്ലാൻ ഫണ്ടിൽ കോടികൾ വെട്ടിക്കുറക്കുന്ന നടപടി ഒരുതരത്തിലും അംഗീകരിക്കാൻ ആവുന്നില്ലെന്നും കൂടുതൽ സമരപരിപാടികളുമായി എൽഡിഎഫ് രംഗത്തിറങ്ങുമെന്നും നന്ദകുമാർ ഓർമിപ്പിച്ചു. എം സിജു, സി ജയകൃഷ്ണൻ, പി കെ സുജിത് തുടങ്ങി നിരവധി ഇടതുപക്ഷ നേതാക്കൾ സമരത്തിൽ പങ്കെടുത്തു.