anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വേങ്ങശ്ശേരി എൻ.എസ്.എസ്. ഹൈസ്കൂളിൽ ഹിരോഷിമ – നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു

IMG 20260806 WA0051

വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ.എസ്.എസ്. ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ – നാഗസാക്കി ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഇ. രമേഷ് നിർവ്വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ എം. ശശികുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.IMG 20260807 WA0074 (1)

യുദ്ധത്തിന്റെ ഭീകരതയും ഹിരോഷിമ-നാഗസാക്കി ദുരന്തത്തിന്റെ ചരിത്രപ്രാധാന്യവും ഓർമ്മിപ്പിച്ച ചടങ്ങിൽ ലോകസമാധാനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് എസ്. ശിവരഞ്ജൻ, പി. ദേവിക എന്നിവർ സംസാരിച്ചു.IMG 20260807 WA0079

വിദ്യാർത്ഥികളായ കെ.ആർ. ആദിത്യ, കെ. വൈഗ, കെ.ആർ. ആരഭിപ്രകാശ് എന്നിവരുടെ കവിതാലാപനവും ദിനാചരണത്തിന് മാറ്റുകൂട്ടി. തുടർന്ന് വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനവും ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക നൃത്താവിഷ്‌കാരവും അരങ്ങേറി.IMG 20260807 WA0077

സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ കെ. മുരളീകൃഷ്ണൻ ചടങ്ങിൽ സ്വാഗതവും പി. ഹർഷ നന്ദിയും രേഖപ്പെടുത്തി.

Spread the News

Leave a Comment

IMG 20260806 WA0051