ചെർപ്പുളശ്ശേരി. ഹൈവേ കവർച്ചാ കേസിലെ മൂന്നാം പ്രതി മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി മുഹമ്മദ് അഫ്താബ്(43) ആണ് പിടിയിലായത്.
ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ജാമ്യത്തിൽ ഇറങ്ങി കേസിന്റെ വിചാരണവേളയിൽ വിദേശത്തേക്ക് പോയി ഒളിവിൽ കഴിഞ്ഞിരുന്ന മുഹമ്മദ് അഫ്താബ് കഴിഞ്ഞദിവസം ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് പിടിയിലായത്. പ്രതിക്കെതിരെ പോലീസ് പുറപ്പെടുവിച്ചിരുന്ന ലുക്ക് ഔട്ട് സർക്കുലറാണ് നാട്ടിൽ തിരിച്ചെത്തിയ പ്രതിയെ കുടുക്കിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ മുഹമ്മദ് അഫ്താബിന്റെ പേരിൽ ലുക്കൗട്ട് സർക്കുലർ കണ്ട എമിഗ്രേഷൻ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചെർപ്പുളശ്ശേരി എസ് ഐ സത്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ ഹൈദരാബാദിലെത്തി കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോടതിയിലും ഹാജരാക്കി.