
കോട്ടയം, ഓഗസ്റ്റ് 7,2026:* കേരളത്തിൽ മഴ ശക്തമായതോടെ ഡെങ്കിപ്പനി, എലിപ്പനി, വൈറൽ പനി, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് വെർച്വൽ ഡോക്ടർ കൺസൾട്ടേഷനുകൾ, ഹോം ഹെൽത്ത് കെയർ, മുൻകൂട്ടി നിശ്ചയിച്ചുള്ള ആശുപത്രി ചികിത്സകൾ എന്നിവയ്ക്കുള്ള സഹായം കൂടുതൽ വിപുലമാക്കി. കഴിഞ്ഞ മാസം കേരളത്തിൽ ഏകദേശം 1,800 വെർച്വൽ ഡോക്ടർ കൺസൾട്ടേഷനുകളാണ് സ്റ്റാർ ഹെൽത്ത് വഴി നടന്നത്. പനി, ശരീരവേദന, ഛർദ്ദി തുടങ്ങിയ മഴക്കാല രോഗങ്ങൾക്ക് വെർച്വൽ വൈദ്യസഹായം തേടുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്.
പോളിസി കാലയളവിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ടെലികൺസൾട്ടേഷനുകൾ ലഭ്യമാണ്. ‘ടോക്ക് ടു സ്റ്റാർ’ എന്ന സേവനത്തിലൂടെ 7200 222 333 എന്ന നമ്പറിൽ ഉപഭോക്താക്കൾക്ക് സഹായത്തിനായി ബന്ധപ്പെടാം. ഹോം ഹെൽത്ത് കെയർ സേവനം ലഭിക്കുന്നതിനായി 1-ഉം, ആശുപത്രി അഡ്മിഷൻ സഹായത്തിനായി 2-ഉം ഡയൽ ചെയ്യാവുന്നതാണ്. പോളിസി നിബന്ധനകൾക്ക് വിധേയമായി അർഹരായവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം ക്യാഷ്‌ലെസ് ഹോം ഹെൽത്ത് കെയർ സേവനവും കമ്പനി ഉറപ്പാക്കുന്നു.
പോളിസി ഇല്ലാത്തവർക്കും പൊതുജനങ്ങൾക്കും സ്റ്റാർ ഹെൽത്ത് കസ്റ്റമർ ആപ്പ് വഴി തികച്ചും സൗജന്യമായി 24 മണിക്കൂറും വെർച്വൽ ഒ.പി.ഡി കൺസൾട്ടേഷൻ സേവനം പ്രയോജനപ്പെടുത്താം.
മലിനജലവുമായുള്ള സമ്പർക്കത്തിലൂടെ എലിപ്പനി പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ മഴവെള്ളം, ചെളി എന്നിവയുമായി സമ്പർക്കത്തിൽ വന്നതിന് ശേഷമുണ്ടാകുന്ന പനി വെറുമൊരു സാധാരണ പനിയായി കണ്ട് അവഗണിക്കരുതെന്നും കൃത്യസമയത്ത് ശരിയായ വൈദ്യസഹായം ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ബിസിനസ് ഹെഡ് സുരേഷ് ആർ.എസ്. വ്യക്തമാക്കി.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങളായ പനി, തലവേദന, ശരീരവേദന, ഛർദ്ദി എന്നിവ സാധാരണ വൈറൽ പനിയായി തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളതിനാൽ തുടർച്ചയായ പനിയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കണ്ട് വിദഗ്ധോപദേശം തേടണമെന്ന് കമ്പനി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.
സൗജന്യ വെർച്വൽ ഒ.പി.ഡി ഉപയോഗിക്കാനായി സ്മാർട്ട്‌ഫോണിൽ സ്റ്റാർ ഹെൽത്ത് കസ്റ്റമർ ആപ്പ് ഡൗൺലോഡ് ചെയ്യുക. പേര്, ഇമെയിൽ, ജനനത്തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി ആപ്പിൽ രജിസ്റ്റർ ചെയ്യുക. മെനുവിൽ നിന്ന് ‘ടെലിമെഡിസിൻ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ആവശ്യമായ സ്പെഷ്യാലിറ്റിയിലുള്ള ഡോക്ടറുമായി ഓൺലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുക.