anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കൈരളി ഫിറ്റ്നസ് ക്ലബിൻ്റെ ആറാമത് സീസൺ സൗജന്യ കായിക പരിശീലനവും അനുമോദന സദസും

മാരായമംഗലം കൈരളി ഗ്രന്ഥശാല & റീഡിംഗ് റൂമിൻ്റെ ഭാഗമായ കൈരളി ഫിറ്റ്നസ് ക്ലബിൻ്റെ അഭിമുഖ്യത്തിൽ നടത്തുന്ന ആറാമത് സൗജന്യ കായിക പരിശീലന സീസൺ ഉദ്ഘാടനവും അനുമോദന സദസും ഞായറാഴ്ച്ച രാവിലെ 7 മണിക്ക് മാരായമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കുളിൽ ചെർപ്പുളശേരി പോലീസ് ഇൻസ്പെക്ടർ  പി. കെ കവിരാജ് നിർവ്വഹിക്കുന്നതാണ്. ലൈബ്രറി കൗൺസിൽ ഒറ്റപ്പാലം താലൂക്ക് പ്രസിഡണ്ട്   ഷാജു , കുലുക്കല്ലൂർ ഗ്രാമ   പഞ്ചായത്ത് അംഗം  നിഷ ഷാജൂ

എന്നിവർ സംബന്ധിക്കുന്നതാണ്.
കഴിഞ്ഞ അഞ്ചു വർഷങ്ങളായി നിരവധി യുവജനങ്ങൾക്ക് യൂണിഫോം ജോലിയും മറ്റു സർക്കാർ ജോലിയും ലഭ്യമാകുവാൻ മാരായമംഗലം കൈരളി ഫിറ്റ്നസ് ക്ലബ്ബിന്റെ പരിശീലനം സഹായകരമായതിൻ്റെ സന്തോഷത്തിലാണ് കൈരളി പ്രവർത്തകർ

Spread the News

Leave a Comment

IMG 20260806 WA0051