anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കിയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം; സ്ഥിരീകരണമില്ല

IMG 20260806 WA0051

തൃശ്ശൂർ: അർജുൻ ആയങ്കി തൃശ്ശൂരിലെത്തിയെന്ന തരത്തിലുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. എറണാകുളത്ത് നിന്ന് പാലിയേക്കര ടോൾ വഴി തൃശ്ശൂരിലെത്തി തേക്കിൻകാട് മൈതാനത്തെ പാർക്കിങ്ങിൽ ഉണ്ടെന്ന തരത്തിലുള്ള അവകാശവാദങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

അതേസമയം, അർജുൻ ആയങ്കിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇയാളെ കണ്ടെത്താൻ വിവിധ സംഘങ്ങൾ പരിശോധന ശക്തമാക്കിയതായും വിവരം ലഭിക്കുന്നു.

അർജുൻ ആയങ്കിയെ ഉടൻ പിടികൂടണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഔദ്യോഗിക വിശദീകരണം പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങൾ.

Spread the News

Leave a Comment

IMG 20260806 WA0051