മാരായമംഗലം: മാരായമംഗലം കുളപ്പട ചോലക്കൽ രാജൻ നായരുടെ (റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ) ഭാര്യയും, എ.എം.എൽ.പി. എഴുവന്തല ഈസ്റ്റ് സ്കൂളിലെ മുൻ പ്രധാനാധ്യാപികയുമായ ലീല (75) (07.08.2026) ഉച്ചയ്ക്ക് 12.30-ന് നിര്യാതയായി.
വിദ്യാഭ്യാസരംഗത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച ലീല ടീച്ചർ, എ.എം.എൽ.പി. എഴുവന്തല ഈസ്റ്റ് സ്കൂളിൽ നിന്ന് പ്രധാനാധ്യാപികയായാണ് വിരമിച്ചത്.
മക്കൾ: രാജി, ലത.
മരുമക്കൾ: സുരേഷ്, ജയപ്രകാശ്.
സംസ്കാരചടങ്ങുകൾ നാളെ (08.08.2026) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ആദരാഞ്ജലികൾ.
