anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആയിരങ്ങൾക്കു മുന്നിൽ നാടകം ചെയ്തിട്ടും ഇന്നും വേദിയിൽ ടെൻഷൻ; തുറന്നുപറഞ്ഞ് സീമ ജി. നായർ

IMG 20260806 WA0051

കൊച്ചി: വർഷങ്ങളായി നാടകവേദിയിലും സിനിമാ-സീരിയൽ രംഗത്തും സജീവമായിട്ടും വേദിയിൽ സംസാരിക്കുമ്പോഴുള്ള ടെൻഷൻ ഇപ്പോഴും മാറിയിട്ടില്ലെന്ന് നടി സീമ ജി. നായർ. ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ചെറിയ പരിപാടികളിൽ പോലും സംസാരിക്കാൻ വരുമ്പോൾ തനിക്ക് ആശങ്ക അനുഭവപ്പെടാറുണ്ടെന്ന് സീമ ജി. നായർ പറഞ്ഞു.

“ഞാനൊക്കെ എത്രയോ നാടകങ്ങൾ അഭിനയിച്ചു. ആയിരക്കണക്കിന് ആൾക്കാരുടെ മുന്നിൽ നാടകം ചെയ്തു. ഇപ്പോഴും ഒരു ചെറിയ പ്രോഗ്രാമിന് ചെന്നാൽ പോലും എന്താ പറയേണ്ടതെന്ന് അറിയില്ല. ടെൻഷനാണ്, ചുണ്ടൊക്കെ വരണ്ട്, നാവൊക്കെ താന്നുപോകുന്ന അവസ്ഥ…” എന്നായിരുന്നു സീമ ജി. നായരുടെ വാക്കുകൾ.

വേദിയിൽ അഭിനയിക്കുന്നതും സദസ്സിനു മുന്നിൽ സ്വതന്ത്രമായി സംസാരിക്കുന്നതും രണ്ടും വ്യത്യസ്തമായ അനുഭവങ്ങളാണെന്നും അവരുടെ വാക്കുകൾ വ്യക്തമാക്കുന്നു. വർഷങ്ങളുടെ അഭിനയപരിചയമുള്ള താരത്തിനും വേദിയിലെ പ്രസംഗം സമ്മർദം സൃഷ്ടിക്കാറുണ്ടെന്ന തുറന്നുപറച്ചിൽ ശ്രദ്ധ നേടുകയാണ്.

Spread the News

Leave a Comment

IMG 20260806 WA0051