anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

യാത്രാക്ലേശം പരിഹരിക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: ബിജെപി

IMG 20260806 WA0051

ചെർപ്പുളശ്ശേരി: ടൗണിലെ ബസ് ഗതാഗത ക്രമീകരണത്തിലെ അപാകതകൾ പരിഹരിച്ച് ജനങ്ങളുടെ യാത്രാക്ലേശം ഒരാഴ്ചയ്ക്കകം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് ബിജെപി. ഓണത്തിന് മുമ്പായി പ്രശ്നത്തിന് പരിഹാരം കാണണമെന്നും, അല്ലാത്തപക്ഷം പുതിയ ബസ് സ്റ്റാൻഡിൽ ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.IMG 20260808 WA0128

പെരിന്തൽമണ്ണ, പാലക്കാട് തുടങ്ങിയ പ്രധാന റൂട്ടുകളിലെങ്കിലും ബസുകൾ നിയന്ത്രിത വ്യവസ്ഥയിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് എത്തിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ രൂക്ഷമായ സമരം നേരിടേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

നിരവധി വാഗ്ദാനങ്ങളും പ്രതീക്ഷകളും നൽകി ജനങ്ങളെ വഞ്ചിച്ച എൽഡിഎഫ് നഗരസഭ ഭരണസമിതിയുടെ ജനദ്രോഹ നിലപാടിന് കുടപിടിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരിന്റേതെന്നും ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു. യാത്രാക്ലേശം പരിഹരിക്കുന്നതിൽ ഇനിയും കാലതാമസം അംഗീകരിക്കാനാകില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

ബിജെപി മണ്ഡലം കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനറും സംസ്ഥാന സമിതി അംഗവുമായ കെ. ഹരിദാസൻ അധ്യക്ഷനായി.

പി. ജയൻ, എ. ശ്രീനാരായണൻ, ടി. കൃഷ്ണകുമാർ, വിജീഷ് നെല്ലായ, പി. ബാലസുബ്രഹ്മണ്യൻ, അജീഷ്, രഞ്ജിത്, പി. വേണു എന്നിവർ സംസാരിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051