anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

കൊച്ചി: ആര്‍എസ്എസ് ശതാബ്ദി കാര്യക്രമങ്ങളുടെ ഭാഗമായി ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍ നടക്കും. സംഘജില്ലാ കേന്ദ്രങ്ങളിലാണ് ആയിരക്കണക്കിന് യുവാക്കള്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുന്നത്. ദേശഭക്തിഗാനാര്‍ച്ചന, സാമൂഹിക വന്ദേമാതരാലാപനം, വന്ദേമാതര സാമൂഹിക നൃത്താവിഷ്‌കാരം, അഖണ്ഡഭാരതസന്ദേശം, ഭാരത് മാതാ പൂജ തുടങ്ങിയവയാണ് യുവസംഗമങ്ങളുടെ ഭാഗമായി നടക്കുന്നത്.
യുവസംഗമങ്ങള്‍ക്ക് മുന്നോടിയായി ഒമ്പത് മുതലുള്ള ദിവസങ്ങളില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ തിരംഗ റാലികളും ബൈക്ക് റാലികളും  നടക്കും. ധീരവിപ്ലവകാരി ഖുദിറാം ബോസിന്റെ ബലിദാനദിനമായ 11ന് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തും. പ്രധാന കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചനയും ഖുദിറാം സ്മൃതി പരിപാടികളും നടക്കും. ഉത്തര കേരളം പ്രാന്തത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ കലാലയ വിദ്യാര്‍ത്ഥിസംഗമങ്ങളാണ് സംഘടിപ്പിക്കുന്നത്.
വൈക്കം സംഘജില്ലയിലെ യുവപരിപാടി അഭ്യുദയത്തിന്റെ പോസ്റ്റര്‍ പ്രകാശനവും ആദ്യ രജിസ്‌ട്രേഷനും അവതാരകയും സിനിമാ താരവുമായ മീനാക്ഷി നിര്‍വഹിച്ചു. വിവിധ ജില്ലകളിലെ പരിപാടികളില്‍ കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, വിഎസ്എസ് സി മുന്‍ ഡയറക്ടര്‍ ഡോ. എ. രാജരാജന്‍, ദേശീയ വോളിബോള്‍ ടീം ക്യാപ്റ്റന്‍ കിഷോര്‍ കുമാര്‍, ഡ്രോണ്‍ മാന്‍ ദേവന്‍ ചന്ദ്രശേഖരന്‍, പഞ്ചഗുസ്തി ലോക ചാമ്പ്യന്‍ ജോബി മാത്യു തുടങ്ങിയ പ്രമുഖര്‍ യുവാക്കളുമായി സംവദിക്കും.

Spread the News

Leave a Comment

IMG 20260806 WA0051