
മാരായമംഗലം കൈരളി ഗ്രന്ഥശാല & റീഡിംഗ് റൂമിൻ്റെ ഭാഗമായ കൈരളി ഫിറ്റ്നസ് ക്ലബിൻ്റെ അഭിമുഖ്യത്തിൽ സൗജന്യമായി നടുത്തുന്ന , ആറാമത് കായിക പരിശീലന സീസൺ ഉദ്ഘാടനവും, ജോലി നേടിയവരെ അനുമോദിക്കലും ഞായറാഴ്ച്ച രാവിലെ മാരായമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കുൾ ഗ്രണ്ടിൽ വെച്ച് ചെർപ്പുളശേരി പോലീസ് ഇൻസ്പെക്ടർ . പി. കെ കവിരാജ് നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ ഒറ്റപ്പാലം താലൂക്ക് പ്രസിഡണ്ട് ഐ ഷാജു അധ്യക്ഷത വഹിച്ചു.
എം. ശശികുമാർ, സി ബാബു ,
ഡോ. കെ അജിത്, ബിബിൻ ശങ്കർ, സലാഹുദീൻ
എം രവികുമാർ , പി. ദിലിപ്
എന്നിവർ സംസാരിച്ചു.
കഴിഞ്ഞ അഞ്ചു വർഷങ്ങളായി നിരവധി യുവജനങ്ങൾക്ക് യൂണിഫോം ജോലിയും മറ്റു സർക്കാർ ജോലിയും ലഭ്യമാകുവാൻ മാരായമംഗലം കൈരളി ഫിറ്റ്നസ് ക്ലബ്ബിന്റെ പരിശീലനം സഹായകരമായതിൻ്റെ സന്തോഷത്തിലാണ് കൈരളി പ്രവർത്തകർ.