anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓപ്പറേഷൻ തണ്ടർ: അട്ടപ്പാടിയിൽ 5 ലിറ്റർ വാറ്റ് ചാരായവുമായി യുവാവ് പിടിയിൽ

File 00000000a4b0820ba97a7995374f1b2c

അഗളി: സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ നടത്തുന്ന ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി അട്ടപ്പാടിയിൽ വാറ്റ് ചാരായവുമായി യുവാവ് പിടിയിലായി. പുതൂർ വില്ലേജിലെ വെന്തവട്ടി ഉന്നതിയിൽ താമസിക്കുന്ന വെള്ളിങ്കിരിയുടെ മകൻ മഹേഷ് (27) ആണ് അറസ്റ്റിലായത്.1786280648659 Screenshot 20260809 183503 (1)

ഞായറാഴ്ച (09-08-2026) ഉച്ചയ്ക്ക് 11.55-ഓടെ അഗളി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബുകുമാർ C-യുടെ നേതൃത്വത്തിലുള്ള സംഘമാണ് വെന്തവട്ടി പ്രദേശത്ത് വച്ച് പ്രതിയെ പിടികൂടിയത്. ഇവരിൽ നിന്ന് 5 ലിറ്റർ വാറ്റ് ചാരായം കസ്റ്റഡിയിലെടുത്തു.IMG 20260809 WA0093 (1)

സംഭവത്തിൽ അഗളി എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് (CRNO: 159/2026, Abkari Act 8(1) & 8(2)) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) പ്രമോദ്, പ്രദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു, രങ്കൻ, ഭോജൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷബ്‌ന ഉമ്മർ എന്നിവരും ഉണ്ടായിരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051