anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കെ.സി.എൽ ഫാൻ ലീഗ് – കൊല്ലം ജില്ലയിൽ ആഷസ് കൊട്ടാരക്കര ജേതാക്കൾ

കൊല്ലം: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെ.സി.എൽ ഫാൻ ലീഗിന്റെ കൊല്ലം ജില്ലാ മത്സരങ്ങളിൽ ആഷസ് കൊട്ടാരക്കര ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ഫൈനലിൽ 93 റാപ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ചാണ് ആഷസ് കിരീടമണിഞ്ഞത്. വിജയികൾക്ക് ആഷസ് കൊല്ലം സെയിലേഴ്സ് സിഇഒ ഡോ. എം പ്രഭിരാജ് ട്രോഫി സമ്മാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത 93 റാപ്റ്റേഴ്സ് അഞ്ച് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 50 റൺസെടുത്തു. 13 പന്തുകളിൽ 25 റൺസെടുത്ത സുജിത്തും പത്ത് പന്തുകളിൽ 17 റൺസെടുത്ത അനന്തുവുമാണ് റാപ്റ്റേഴ്സിന് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആഷസ് കൊട്ടാരക്കര 3.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 13 പന്തുകളിൽ 28 റൺസെടുത്ത രോഹിത്തും എട്ട് പന്തുകളിൽ 16 റൺസെടുത്ത ശ്രീക്കുട്ടനുമാണ് ആഷസിന് അനായാസ വിജയം ഒരുക്കിയത്.

ആഷസ് കൊട്ടാരക്കരയുടെ രോഹിതാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റ്. ആഷസിന്റെ തന്നെ ശ്രീക്കുട്ടൻ മികച്ച ബാറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ സിക്സുകൾ നേടിയതും ശ്രീക്കുട്ടനാണ്. ഓസ്ക ക്രിക്കറ്റ് ക്ലബ്ബിന്റെ അബിൻ പോപ്പ്സാണ് മികച്ച ബൗളർ.

കെ.സി.എൽ ഫാൻ ലീഗിലെ അവസാന ജില്ലാതല മത്സരങ്ങളാണ് കൊല്ലത്ത് അരങ്ങേറിയത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. കെ.സി.എല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലായിരുന്നു ഫാൻ ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

Spread the News

Leave a Comment

IMG 20260806 WA0051