anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ അപകടം… പൊലീസുകാരൻ മരിച്ചു…

പത്തനംതിട്ട: ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ അപകടത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട കൺട്രോൾ റൂമിൽ ജോലി ചെയ്തുവന്നിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ (ഗ്രേഡ്) മുഹമ്മദ് ഷെഫീഖ്(41 ) ആണ് മരിച്ചത്.

ശബരിമല നിറപുത്തരിയുമായി ബന്ധപ്പെട്ട ഡ്യൂട്ടി ചെയ്തുവരവേ നിലയ്ക്കൽ വച്ച് കഴിഞ്ഞ മൂന്നിനാണ് അപസ്മാരം ബാധിച്ച് കുഴഞ്ഞുവീണത്. ഗുരുതരപരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12.30 യോടെയാണ് മരിച്ചത്.

മൃതദേഹം പത്തനംതിട്ട പൊലീസ് ആസ്ഥാനത്തെ ക്യാമ്പിൽ പൊതുദർശനത്തിന് ശേഷം പത്തനംതിട്ട ആനപ്പാറയിലുള്ള വീട്ടിൽ എത്തിച്ചു. തിങ്കളാഴ്ചയാണ് ഖബറടക്കം. ഷെഫീഖിന്റെ പിതാവ് മുഹമ്മദ് ശരീഫ് പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051