
പാലക്കാട്: സിപിഐഎം മുൻ മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിന്റെ മകൻ ധ്യാൻ മോഹനെ (38) പാലക്കാട്ടെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി.
മൂന്ന് ദിവസം മുമ്പാണ് ധ്യാൻ മോഹൻ പാലക്കാട്ടെ ഹോട്ടലിൽ എത്തി മുറിയെടുത്തത്. ഞായറാഴ്ച രാവിലെ ഹോട്ടൽ ജീവനക്കാർ ഭക്ഷണവുമായി മുറിയിലെത്തിയെങ്കിലും ധ്യാൻ വാതിൽ തുറന്നില്ല.
വൈകിട്ടും മുറിയിൽ നിന്ന് പുറത്തുവരാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ധ്യാൻ മോഹനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അച്ഛൻ മോഹൻദാസ് നാലുമാസം മുമ്പാണ് മരണമടഞ്ഞത്. അമ്മ ഗീത ചെമ്മങ്കടവ് സ്കൂൾ അധ്യാപികയാണ്. സംസ്കാരം വൈകുന്നേരം 4 മണിക്ക്… പാലക്കാട് നോർത്ത് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.