anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഒറ്റപ്പാലം റോഡ് തകർച്ച: എം.എൽ.എയ്ക്കും സർക്കാരിനുമെതിരെ പ്രതിഷേധവുമായി യുവമോർച്ച; ഡ്രൈവർമാർക്ക് ആദരവും യാത്രക്കാർക്ക് തൈല വിതരണവും സംഘടിപ്പിക്കും

File 00000000a4b0820ba97a7995374f1b2c

 ചെർപ്പുളശ്ശേരി: തകർന്നു തരിപ്പണമായ ചെർപ്പുളശ്ശേരി-  ഒറ്റപ്പാലം റോഡിൻ്റെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന എം.എൽ.എയ്ക്കും സർക്കാരിനുമെതിരെ വേറിട്ട പ്രതിഷേധ പരിപാടിയുമായി യുവമോർച്ച രംഗത്ത്. റോഡിന്റെ തകർച്ച കണ്ടില്ലെന്ന് നടിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്ന ഭരണകൂട നിലപാടിൽ പ്രതിഷേധിച്ചാണ് യുവമോർച്ച വ്യത്യസ്തമായ സമരമാർഗ്ഗം സ്വീകരിക്കുന്നത്.

മാസങ്ങളായി കുഴികൾ നിറഞ്ഞ ഈ റോഡിലൂടെ യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ബസ് ഡ്രൈവർമാരെ ചടങ്ങിൽ ആദരിക്കും. കൂടാതെ, ദുരിതയാത്ര മൂലം ശരീരവേദന അനുഭവിക്കുന്ന യാത്രക്കാർക്ക് തൈലം വിതരണം ചെയ്യാനും യുവമോർച്ച ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ആഗസ്റ്റ് 11-ന് വൈകിട്ട് 4 മണിക്ക് ചെർപ്പുളശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് ഈ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. റോഡിൻ്റെ പുനരുദ്ധാരണം ഉടൻ ആരംഭിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സംഘാടകർ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051