anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

യുദ്ധമില്ലാത്ത ലോകത്തിനായി സമാധാന സന്ദേശവുമായി വിദ്യാർത്ഥികൾ: വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

File 00000000a4b0820ba97a7995374f1b2c

വണിയംകുളം: ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് സമാധാന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസിലെ ജൂനിയർ റെഡ് ക്രോസ് (JRC) B ലെവൽ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

തിങ്കളാഴ്ച സ്കൂൾ വളപ്പിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സി. കലാധരൻ റാലി ഉദ്ഘാടനം ചെയ്തു. യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന പ്ലക്കാർഡുകളും സമാധാന സന്ദേശങ്ങൾ അടങ്ങിയ ബാനറുകളുമേന്തി മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നത്.

ജെ.ആർ.സി. കൗൺസിലർമാരായ കെ. സിനി, പി. അഞ്ജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051