anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പതിനാറാം ഇൻസൈറ്റ് ഹാഫ് ചലച്ചിത്രമേളയിൽ മാറ്റുരയ്ക്കാൻ 45 ചിത്രങ്ങൾ

പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനാറാം അന്താരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (HALF) ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 45 ഹ്രസ്വചിത്രങ്ങൾ മാറ്റുരയ്ക്കും. സെപ്തംബര് 12 , 13 തിയ്യതികളിലായി പാലക്കാട് ലയൺസ്‌ സ്‌കൂളിലെ ഗോൾഡൻ ജൂബിലി ഹാളിലാണു മേള നടക്കുന്നത്.

കെ.ആർ.മോഹനൻ മെമ്മോറിയൽ അവാർഡിനായി 6 ഡോക്യുമെന്ററികളും, അഞ്ചു മിനിറ്റിൽ താഴെയുള്ള ‘ഹാഫ്’ വിഭാഗത്തിൽ 24 ചിത്രങ്ങളും, ഒരു മിനിറ്റിൽ താഴെയുള്ള ‘മൈന്യൂട്ട്’ വിഭാഗത്തിൽ 15 ചിത്രങ്ങളുമടക്കം 45 ഹ്രസ്വചിത്രങ്ങൾ ആണ് പ്രദർശനയോഗ്യത നേടിയത്.
ചലച്ചിത്ര മേഖലയിലെ പ്രഗത്ഭർ അടങ്ങുന്ന മൂന്നംഗ ജൂറി തിരഞ്ഞെടുക്കുന്ന ചിത്രത്തിന് ഡോക്യുമെന്ററി വിഭാഗത്തിൽ കെ.ആർ.മോഹനൻ മെമ്മോറിയൽ അവാർഡും, ‘അഞ്ചു മിനിറ്റ്’ വിഭാഗത്തിൽ ‘ഗോൾഡൻ സ്ക്രീൻ’ അവാർഡും, ഒരു മിനിറ്റ് വിഭാഗത്തില്‍ ‘സിൽവർ സ്ക്രീൻ’ അവാർഡും നല്കും. അൻപതിനായിരം രൂപയും, ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ അവാർഡ്. അതേ വിഭാഗത്തിൽ അയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അഞ്ച് റണ്ണർ അപ്പ് അവാർഡുകളും നൽകും. പതിനായിരം രൂപയും ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് സിൽവർ സ്ക്രീൻ’ അവാർഡ്. പതിനായിരം രൂപയും. ശില്ലി പ്രമോദ് പള്ളിയിൽ രൂപ കൽപ്പന ചെയ്ത ട്രോഫിയും, സാക്ഷ്യപത്രവും അടങ്ങുന്നതാണ് കെ.ആർ.മോഹനൻ മെമ്മോറിയൽ അവാർഡ്.
ഇന്ത്യയിൽ നിന്നുള്ളവ കൂടാതെ ചൈന, അമേരിക്ക, കുവൈറ്റ്, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മത്സരേതര വിഭാഗത്തിൽ ഇൻസൈറ്റ് നിർമ്മിച്ച ഹ്രസ്വ ചിത്രങ്ങളും, ഡോക്യുമെന്ററി കളും, ഹൈക്കു ചിത്രങ്ങളുടെ ഒരു ‘റെട്രോസ്‌പെക്റ്റിവ്’ പ്രദർശനവും ഉണ്ടായിരിക്കും. പതിവുപോലെ മത്സരവിഭാഗത്തിലെ ഓരോ ചിത്രവും പ്രദർശിപ്പിച്ച ശേഷം ചലച്ചിത്ര പ്രവർത്തകരും കാണികളും തമ്മിൽ നടത്തുന്ന ഓപ്പൺ ഫോറം ചർച്ച ഈ മേളയുടെ പ്രത്യേകതയാണ്.
മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9446000373 , 9496094153 , 9447408234 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Spread the News

Leave a Comment

IMG 20260806 WA0051