anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കെസിഎൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും

പാലക്കാട്: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന് മുന്നോടിയായി ആലപ്പി റിപ്പിൾസ് ടീം അംഗങ്ങൾ ടീം ബോണ്ടിങ് സെഷനായി പാലക്കാട് കൊല്ലങ്കോട് സന്ദർശിച്ചു.ക്യാപ്റ്റൻ നിഖിലേഷ് സുരേന്ദ്രൻ, ക്യാപ്റ്റൻ സച്ചിൻ ബേബി , വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കളിക്കാരും കോച്ചിങ് സ്റ്റാഫും ഉൾപ്പെടുന്ന സമ്പൂർണ്ണ ടീം അംഗങ്ങളാണ് കൊല്ലങ്കോട്ടെത്തിയത്. ഹരിതാഭവും മലനിരകളും നിറഞ്ഞ കൊല്ലങ്കോടിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി മനോഹാരിത കളിക്കാർക്ക് ഒരുപോലെ മാനസികമായ ആശ്വാസവും വരും മത്സരങ്ങൾക്കായുള്ള പുതിയൊരു ഊർജ്ജവും പകർന്നുനൽകി.IMG 20260810 WA0114 (1)

വിജയകരമായ ബോണ്ടിങ് സെഷന് ശേഷം, ആലപ്പി റിപ്പിൾസ് ടീം ഡോക്ടറായ ഡോ. ആബിന്ദ് എസ്. ദേവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കായിക പരിശീലന കേന്ദ്രമായ ‘ഗ്രിറ്റ് സ്പോർട്സ് ഹബ്ബ്’ അക്കാദമി ടീം അംഗങ്ങൾ സന്ദർശിക്കുകയുണ്ടായി. അവിടെ പരിശീലനം നടത്തുന്ന വളർന്നുവരുന്ന കുട്ടിത്താരങ്ങളുമായി അവർ ദീർഘനേരം സമയം ചെലവഴിച്ചു. പ്രൊഫഷണൽ ക്രിക്കറ്റിലെ തങ്ങളുടെ അനുഭവങ്ങൾ, കളിക്കളത്തിലെ തന്ത്രങ്ങൾ, സമ്മർദ്ദ ഘട്ടങ്ങളെ അതിജീവിക്കേണ്ട രീതികൾ, സാങ്കേതികപരമായ മികവുകൾ എന്നിവയെക്കുറിച്ചെല്ലാം സീനിയർ താരങ്ങൾ കുട്ടികൾക്ക് വിശദമായി പറഞ്ഞു നൽകി .ഭാവിയിൽ രാജ്യത്തെയും സംസ്ഥാനത്തെയും പ്രതിനിധീകരിച്ച് ക്രിക്കറ്റ് താരങ്ങളാകാൻ ആഗ്രഹിക്കുന്ന കൊച്ചു കൂട്ടുകാർക്ക് ആലപ്പി റിപ്പിൾസ് താരങ്ങളുടെ ഈ അപ്രതീക്ഷിത സന്ദർശനം വലിയൊരു പ്രചോദനം തന്നെയാണ് . പ്രമുഖ കളിക്കാരെ നേരിൽ കാണാനും, അവരുമായി സംവദിക്കാനും, തങ്ങളുടെ സംശയങ്ങൾ ചോദിച്ചറിയാനും കുട്ടികൾക്ക് സാധിച്ചത് അപൂർവ്വവും മറക്കാനാവാത്തതുമായ ഒരു വലിയ അവസരമാണെന്ന് ഗ്രിറ്റ് സ്പോർട്സ് അക്കാദമി കോച്ച് ഗുരു മാധവ് പറഞ്ഞു.

വരുന്ന കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ മികച്ച പ്രകടനം പുറത്തെടുക്കാനും കന്നി കിരീടം സ്വന്തമാക്കാനുമുള്ള ഉറച്ച നിശ്ചയദാർഢ്യത്തോടെയാണ് ആലപ്പി റിപ്പിൾസ് ഇത്തവണ കളത്തിലിറങ്ങുന്നത്.

 

Spread the News

Leave a Comment

IMG 20260806 WA0051