anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വിക്രം 1′ ദൗത്യത്തിലെ മലയാളി പെരുമ: എൻജിനീയർമാരുടെ സംഘം മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

File 00000000a4b0820ba97a7995374f1b2c

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌കൈറൂട്ട് എയറോസ്‌പേസ് (Skyroot Aerospace) വികസിപ്പിച്ച ‘വിക്രം 1’ റോക്കറ്റ് ദൗത്യത്തിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി എൻജിനീയർമാരുടെ സംഘം മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ വെച്ചായിരുന്നു സന്ദർശനം.

ഇന്ത്യയുടെ ചരിത്രപരമായ ഈ ബഹിരാകാശ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മലയാളി ചെറുപ്പക്കാരുടെ സംഭാവന കേരളത്തിന് വലിയ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച 14 അംഗ മലയാളി സംഘത്തിലെ ഏഴുപേരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

ദൗത്യത്തിലെ പ്രമുഖ മലയാളി പങ്കാളിത്തം:

  • നിർമൽ നെൽസൺ (പറക്കോട്, പത്തനംതിട്ട): ഇലക്ട്രോ-മെക്കാനിക്കൽ സംവിധാനങ്ങളുടെ ഏകോപനം.
  • അജിത് കുമാർ എസ്. (വെട്ടിക്കോട്, ആലപ്പുഴ): ലിക്വിഡ് പ്രൊപ്പൽഷൻ സ്റ്റേജിന്റെ രൂപകൽപ്പന.
  • ഡോ. ബിനറ്റ് മോനച്ചൻ (കൊട്ടാരക്കര, കൊല്ലം): ഫ്ലൂയിഡ് കൺട്രോൾ സിസ്റ്റം പരിശോധനയും ഡിസൈനും.
  • അജിൻ ഘോഷ് കെ.കെ. (നടുവണ്ണൂർ, കോഴിക്കോട്) & രഞ്ജിത് രവി (കോഴിക്കോട്): പ്രൊപ്പൽഷൻ സംവിധാനങ്ങൾ.

കൂടാതെ ഏവിയോണിക്സ് ക്വാളിറ്റി ആൻഡ് റിലയബിലിറ്റി വിഭാഗത്തിലും മറ്റ് തസ്തികകളിലുമായി 14-ഓളം മലയാളികളാണ് ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമായത്.

ശൂന്യകാശത്തും തടസ്സമില്ലാതെ എഴുതാൻ കഴിയുന്ന പ്രത്യേക ‘സ്പേസ് പേന’യും പുസ്തകവും ഉപഹാരമായി നൽകിയാണ് സംഘം മുഖ്യമന്ത്രിയോടുള്ള ആദരം അറിയിച്ചത്. ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ടീമിന് സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051