anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

റെഡ്മി നോട്ട് 17 5ജി ഫോണിന്റെ രാജ്യത്തെ ആദ്യ സെയില്‍ ഓക്‌സിജനില്‍, ഇന്‍ഫ്‌ളുവന്‍സര്‍ ഷസാം (ഷാസ് മുഹമ്മദ് ) നിര്‍വഹിക്കും

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ റെഡ്മി നോട്ട് 17 5 ജി ഫോണിന്റെ രാജ്യത്തെ ആദ്യ സെയില്‍ ഇന്‍ഫ്‌ളുവന്‍സര്‍ ഷസാം(ഷാസ് മുഹമ്മദ്) നിര്‍വഹിക്കും. ബുധനാഴ്ച രാവിലെ 11-ന് ഇടപ്പള്ളി ഓക്‌സിജന്‍ ഷോറൂമിലാണ് ലോഞ്ച് നടത്തുന്നത്.

8,000 എംഎഎച്ച് ബാറ്ററി, 120 Hz അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 4 ജനറേഷന്‍ 4 ചിപ്സെറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ആര്‍ട്ടിക് ബ്ലൂ, ഡാര്‍ക്ക് നൈറ്റ്, സ്റ്റാര്‍ലൈറ്റ് പര്‍പ്പിള്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാണ്.
ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ഒഎസ് 3-ലാണ് റെഡ്മി നോട്ട് 17 5ജി പ്രവര്‍ത്തിക്കുന്നത്. നാല് വര്‍ഷത്തെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റും ആറ് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 6.9 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ട്രൂകളര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1,800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, 100 ശതമാനം ഡി.സി.ഐ-പി3 കളര്‍ ഗാമറ്റ്, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം എന്നിവയും ഡിസ്‌പ്ലേയുടെ പ്രത്യേകതകളാണ്. നനഞ്ഞ കൈകളിലും മികച്ച ടച്ച് പ്രതികരണം ഉറപ്പാക്കുന്ന ഹൈഡ്രോടച്ച് 2.0 സാങ്കേതികവിദ്യയും ഫോണിലുണ്ട്.
4 നാനോമീറ്റര്‍ പ്രോസസില്‍ നിര്‍മ്മിച്ച സ്‌നാപ്ഡ്രാഗണ്‍ 4 ജനറേഷന്‍ 4 ചിപ്സെറ്റാണ് റെഡ്മി നോട്ട് 17 5ജിക്ക് കരുത്തേകുന്നത്. 8 ജിബി വരെ എല്‍പിഡിഡിആര്‍ 4 എക്‌സ് റാം, 256 ജിബി വരെ യു.എഫ്.എസ് 2.2 സ്റ്റോറേജ് എന്നിവ ലഭിക്കും. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുമാകും.
50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ് പിന്‍വശത്ത് നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം മറ്റൊരു ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വശത്ത് 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 1080പി റെസല്യൂഷനില്‍ 30 എഫ്.പി.എസ് വരെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും കഴിയും. ഫോണ്‍: 9020100100.

Spread the News

Leave a Comment

IMG 20260806 WA0051