ചെർപ്പുളശ്ശേരി. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ താളുകളിൽ തങ്ക ലിപിയാൽ എഴുതപ്പെട്ട സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവും ആയിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ അനുസ്മരണ സമ്മേളനം 16ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ചെറുപ്പുളശ്ശേരി മഠത്തിൽ പറമ്പിൽ അലങ്കാർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ചെർപ്പുളശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്രഹ്മദത്തം 2026 എന്ന പേരിൽ നടക്കുന്ന പരിപാടി പുതുതലമുറയ്ക്ക് മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയെ അറിയുന്നതിനും, അദ്ദേഹത്തിന്റെ വീരേതിഹാസ കഥകളും കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടതും അടങ്ങുന്ന വലിയ ചരിത്ര പശ്ചാത്തലമുള്ള ഒരാള്‍ ചെർപ്പുളശ്ശേരിയിൽ ജീവിച്ചിരുന്നു എന്നും കോൺഗ്രസ് നേതാവ് കൂടിയായ അദ്ദേഹത്തെ ആദരിക്കുന്ന ഒരു ചടങ്ങായി അനുസ്മരണ സമ്മേളനം മാറ്റാനാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെർപ്പുളശ്ശേരിയിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് എന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
. പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി പരിപാടി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഷബീർ നീരാണി പരിപാടിയിൽ അധ്യക്ഷതവഹിക്കും. വി കെ ശ്രീകണ്ഠൻ എം പി മുഖ്യാതിഥിയായി പങ്കെടുക്കും. ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ മലയാള വിഭാഗം പ്രൊഫസർ ഡോക്ടർ സി രാജേശ്വരി അനുസ്മരണ പ്രസംഗം നടത്തും. പാലക്കാട് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ പി സ്വാമിനാഥൻ, ഷബീർ നീരാണി, കെ എം ഇസാക്ക് , ടി ഹരിശങ്കരൻ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു