ചെർപ്പുളശ്ശേരി. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ താഴെത്തട്ടിൽ തുടങ്ങി സംഘടനാ രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച പ്രിയങ്കരനായ നേതാവ് ദീപേഷ് വാഴക്കുന്നത്ത്, ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് (INVVC) സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ബൂത്ത് അടിസ്ഥാനത്തിൽ തുടങ്ങി മണ്ഡലം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയായും, തുടർന്ന് ഐ.എൻ.വി.വി.സി പാലക്കാട് ജില്ലാ വർക്കിംഗ് പ്രസിഡണ്ടായും അദ്ദേഹം നടത്തിയ നിസ്വാർത്ഥവും ആത്മാർത്ഥവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് സംസ്ഥാന കമ്മിറ്റി ഈ ഉയർന്ന പദവി നൽകിയിരിക്കുന്നത്.
ജില്ലയിലുടനീളം സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ദീപേഷ് വാഴക്കുന്നത്ത് ഇനി സംസ്ഥാനതലത്തിൽ വ്യാപാരി വ്യവസായി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കും. അദ്ദേഹത്തിന് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക അഭിവാദ്യങ്ങളും ആശംസകളും വ്യാപാരി സമൂഹം അറിയിച്ചു.

