anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി; ബലമായി കൊണ്ടുപോയെന്ന് സംശയമെന്ന് നേതൃത്വം

പാലക്കാട് ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിലെ എംഎസ്എഫ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ഫാസിൽ ടി.പി.യെ കാണാനില്ലെന്ന് പരാതി. സംഭവത്തിൽ എംഎസ്എഫ് നേതൃത്വം മണ്ണാർക്കാട് ഡിവൈഎസ്പിക്ക് ഔദ്യോഗികമായി പരാതി നൽകി.
വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മുൻപ് ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഫാസിലിനെ ആരെങ്കിലും ബലമായി കൂട്ടിക്കൊണ്ടുപോയതാകാമെന്നാണ് എംഎസ്എഫ് നേതൃത്വത്തിന്റെ പ്രധാന സംശയം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും അന്വേഷണ ഏജൻസികളും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Spread the News

Leave a Comment

IMG 20260806 WA0051