ചെർപ്പുളശ്ശേരി. പ്രാദേശിക മാധ്യമപ്രവർത്തകർക്ക് നവജീവൻ നൽകാനായി ചെർപ്പുളശ്ശേരിയിൽ മീഡിയ സെന്റർ പ്രവർത്തനം ആരംഭിച്ചു. പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമവും, ഭദ്രതയും, തൊഴിലെടുക്കുവാനുള്ള അവകാശവും സംരക്ഷിക്കുക എന്നതാണ് മീഡിയ സെന്ററിന്റെ പ്രധാന ലക്ഷ്യം അതോടൊപ്പം ജനങ്ങളുടെ അറിയാനുള്ള അവകാശം പെട്ടെന്ന് നടപ്പിലാക്കുക എന്നതും ഏറ്റവും പുതിയ ടെക്നോളജികൾ ഉപയോഗിച്ച് വാർത്ത വേഗത്തിലും സത്യസന്ധമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും മീഡിയ സെന്റർ മുൻപന്തിയിൽ നിൽക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ടായി നിഖിൽ രാജ് ( വൺ ന്യൂസ്) സെക്രട്ടറിയായി ശിശിര കൃഷ്ണ ( ചെർപ്പുളശ്ശേരി വാർത്ത) എന്നിവരെ തിരഞ്ഞെടുത്തു.