ചെർപ്പുളശ്ശേരി. പുതിയ സർക്കിൾ ഇൻസ്പെക്ടറായി ബിജു സി വിയെ ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിൽ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പോലീസ് സ്റ്റേഷനുകളിൽ എസ് എച്ച് ഒ സംവിധാനം നിർത്തലാക്കുകയും പഴയ രീതിയിലുള്ള സർക്കിൾ ഇൻസ്പെക്ടർ ഇനി എല്ലാ സ്റ്റേഷനുകളിലും ഉണ്ടാവുകയും എസ്ഐ ക്ക് സ്റ്റേഷൻ ചുമതലം നൽകുകയും ചെയ്യുന്ന പരിഷ്കാരമാണ് സർക്കാർ ഇന്നുമുതൽ കൊണ്ടുവന്നിരിക്കുന്നത്. മണ്ണുത്തി സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്നു ബിജു സി വി