anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചിറ്റടി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ലക്ഷ്മി നരസിംഹപൂജയും ഹോമവും നാളെ (ഞായറാഴ്ച)

File 00000000a4b0820ba97a7995374f1b2c

 ആനമങ്ങാട് : ശ്രീ ചിറ്റടി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ലക്ഷ്മി നരസിംഹപൂജയും ഹോമവും പ്രത്യേക കളഭാലങ്കാരവും ഓഗസ്റ്റ് 16 ഞായറാഴ്ച നടക്കും. 1201 കർക്കിടകം 31-നാണ് പ്രത്യേക പൂജാചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

ലക്ഷ്മി നരസിംഹപൂജയ്ക്കും ഹോമത്തിനും പുറമെ അന്നേദിവസം ശ്രീലകത്തെ ഭഗവാന് കളഭാലങ്കാരം പ്രധാന വഴിപാടായി നടത്തും.

ഗുരുവായൂർ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും ഗുരുവായൂർ ഓതിക്കനുമായ ഡോ. കിരൺ ആനന്ദ് കക്കാട് മനയാണ് ഭഗവാന് കളഭാലങ്കാരം നടത്തുന്നത്. ഗുരുവായൂരപ്പന് അദ്ദേഹം നടത്തിയിട്ടുള്ള കളഭാലങ്കാരങ്ങൾ ഭക്തർക്കിടയിൽ ഏറെ ശ്രദ്ധേയമാണ്. ഭഗവാന്റെ വിവിധ രൂപഭാവങ്ങൾ കളഭത്തിലൂടെ മനോഹരമായി ആവിഷ്കരിക്കുന്ന അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഭക്തരുടെ പ്രശംസ നേടിയിട്ടുണ്ട്.

ശ്രീലകത്തെ നെയ്‌വിളക്കുകളുടെ സ്വർണപ്രഭയിൽ ഭഗവാന്റെ കളഭാലങ്കാര രൂപം നേരിൽ കണ്ട് തൊഴുന്നതിനുള്ള അപൂർവ അവസരമാണ് ഭക്തർക്ക് ലഭിക്കുന്നത്. പ്രത്യേക വഴിപാടിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന ഭക്തർ ശീട്ടാക്കി സഹകരിക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ലക്ഷ്മി നരസിംഹപൂജ, ഹോമം, കളഭാലങ്കാരം എന്നിവ നേരിൽ കണ്ട് തൊഴാനും ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകാനും എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രസന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051