മോഹൻലാൽ നായകനായ ചിത്രത്തിന് ശബരിമലയിൽ ഷൂട്ടിംഗ് അനുമതി തേടി സംവിധായകൻ തരുൺ മൂർത്തി ഹൈക്കോടതിയെ സമീപിച്ചു. സംവിധായകൻ നൽകിയ ഹർജി ഹൈകോടതി തീർപ്പാക്കി. പെരിയാർ ടൈഗർ റിസേർവ് ഭാഗത്ത് ഷൂട്ടിംഗ് അനുവദിക്കാനാവില്ലെന്ന് ഡിഎഫ്ഒ അറിയിച്ചു. നിലക്കൽ ബസ്റ്റാന്റ്, പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ടിംഗ് നടത്താൻ റാന്നി ഡിഎഫ്ഒ അനുമതി നൽകിയതോടെയാണ് ഹർജി തീർപ്പാക്കിയത്. ഷൂട്ടിംഗിന് വനംവകുപ്പ് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് തരുമൂർത്തി ഹൈക്കോടതി സമീപിച്ചത്
മോഹൻലാൽ നായകനായ ‘അതിമനോഹരം’ തരുൺ മൂർത്തിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയില്‍ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നത്. ഷൂട്ടിംഗിന് ദേവസ്വം ബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു. ഉപാധികളോടെയാണ് സന്നിധാനത്തും പരിസരത്തും വെച്ച് സിനിമ ഷൂട്ട് ചെയ്യാന്‍ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നത്. നേരത്തെ മകരവിളക്ക് കാലത്ത് ശബരിമലയില്‍ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദമായിരുന്നു. ഇത്തവണ അനുമതിക്ക് അപേക്ഷ നല്‍കി അതിന്മേലാണ് തീരുമാനമെടുത്തിരുന്നത്.