anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പുലിച്ചിത്ര കിള്ളിക്കാവ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ ചെറുകാട്ടു പുലം സി.പി.വി. എൽ.പി സ്ക്കൂളിലും,  പത്രങ്ങൾ വിതരണം

ഒറ്റപ്പാലം. ചിങ്ങം ഒന്ന് മലയാള മാസാരംഭത്തിന്റെ ഭാഗമായും കേന്ദ്ര ഗവൺമെന്റ് കേരളം എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചതിന്റെ സന്തോഷത്തിലും വാണിയംകുളം പുലിച്ചിത്ര കിള്ളിക്കാവ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ ചെറുകാട്ടു പുലം സി.പി.വി. എൽ.പി സ്ക്കൂളിലും, പത്രം വിതരണം ചെയ്തു. കുട്ടികൾ വായനയുടെ ലോകത്തേയ്ക്ക് ഉയരണമെന്നും വായന ഒരു സംസ്കാരമായി പുതു തലമുറ ഏറ്റെടുകണമെന്നും ക്ഷേത്ര കമ്മറി ഭാരവാഹികൾ പറഞ്ഞു. പത്രവിതരണത്തിന്റെ ഉദ്ഘാടനം പ്രധാന അധ്യാപിക  ശ്രീപ്രിയ ആർ നിർവഹിച്ചു. . ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ മോഹൻ.കെ., മോഹൻദാസ്.കെ, സുധാ ശങ്കർ. കെ, വിനോദ് പള്ളത്ത് തുടങ്ങിയവർ പ്രസംഗിച്ചു..സൗമ്യ. ഒ, ആശ ലക്ഷ്മി.കെ.. എന്നിവർ പങ്കെടുത്തു

Spread the News

Leave a Comment

IMG 20260806 WA0051