anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കെ എസ് യുഎം സ്റ്റാർട്ടപ്പായ പാറ്റേൺ എഐ ലാബ്സിന്റെ ‘സ്കി’ സോഫ്‌റ്റ് വെയർ  പ്രൊഡക്ട് ഹണ്ടിൽ ഒന്നാമത്

കൊച്ചി: ആഗോള ടെക്നോളജി പ്ലാറ്റ്‌ഫോമായ പ്രൊഡക്ട് ഹണ്ടിൽ ഒന്നാം സ്ഥാനം നേടി കെഎസ് യുഎം എ ഐ സ്റ്റാർട്ടപ്പായ ‘പാറ്റേൺ എഐ ലാബ്സ്’.  ഡെവലപ്പർമാർക്ക് ശബ്ദത്തിലൂടെ നേരിട്ട് കോഡിംഗ് നടത്താൻ സൗകര്യമൊരുക്കുന്ന ‘സ്കി’ (SKI) എന്ന  എ ഐ അസിസ്റ്റൻ്റ് സോഫ്‌റ്റ് വെയറാണ് ലോകമെമ്പാടുമുള്ള ടെക് ഉൽപ്പന്നങ്ങളോട് മത്സരിച്ച് ‘പ്രൊഡക്ട് ഓഫ് ദി ഡേ’ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രൊഡക്ട് ഹണ്ടിന്റെ ആഗോള ലീഡർബോർഡിൽ കേരളത്തിൽ നിന്നുള്ള ഒരു സോഫ്റ്റ് വെയർ ഒന്നാമതെത്തുന്നത് അഭിമാനാർഹമായ നേട്ടമാണെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) അറിയിച്ചു.

കീബോർഡിൽ പ്രോംപ്റ്റുകൾ ടൈപ്പ് ചെയ്യുന്നതിന് പകരം സ്വാഭാവികമായ സംഭാഷണത്തിലൂടെ എഐ കോഡിംഗ് ഏജന്റുകളുമായി തത്സമയം സംവദിച്ച് സോഫ്റ്റ്‌വെയർ നിർമ്മിക്കാൻ സഹായിക്കുന്ന ‘വോയ്‌സ് കോഡിംഗ്’ എന്ന നൂതന സാങ്കേതികവിദ്യയാണ് സ്കി.

മാക്, വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ശബ്ദ വിശകലനം അതത് കമ്പ്യൂട്ടറുകളിൽ

തന്നെ പൂർണ്ണമായും നിർവഹിക്കുന്നതിനാൽ വിവരങ്ങളുടെ സുരക്ഷയും വേഗതയും ഉറപ്പാക്കുന്നു.

ആഗോളതലത്തിൽ പുത്തൻ സാങ്കേതിക ഉൽപ്പന്നങ്ങളുടെ യോഗ്യത നിർണ്ണയിക്കപ്പെടുന്ന മത്സരാധിഷ്ഠിത പരിപാടിയാണ് പ്രൊഡക്ട് ഹണ്ട്.   ലോകമെമ്പാടുമുള്ള പ്രമുഖ ഡെവലപ്പർമാർ, സംരംഭകർ, നിക്ഷേപകർ എന്നിവരുടെ സ്വതന്ത്രമായ വോട്ടെടുപ്പിലൂടെയാണ്  ഏറ്റവും മികച്ച ഉൽപ്പന്നത്തെ തിരഞ്ഞെടുക്കുന്നത്. മുൻപ് നോഷൻ (Notion), ഫിഗ്മ (Figma), ലൂം (Loom) തുടങ്ങിയ ലോകോത്തര പ്ലാറ്റ്‌ഫോമുകൾ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ഈ ആഗോള വേദിയിലാണ്.

അനൂപ് ബാലകൃഷ്ണൻ, ആനന്ദ് ബാലകൃഷ്ണൻ, ജോൺ കെ.ജി എന്നിവർ ചേർന്ന് കൊച്ചിയിലാണ്  പാറ്റേൺ എഐ ലാബ്സിന്  തുടക്കം കുറിച്ചത്.  പുതിയ നേട്ടത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഡെവലപ്പർമാരുടെയും നിക്ഷേപകരുടെയും ശ്രദ്ധ കൊച്ചിയിലേക്കെത്തിക്കാൻ ഈ കൊച്ചി സ്റ്റാർട്ടപ്പിന് സാധിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് കമ്പനി വെബ്സൈറ്റ്   https://www.heyski.io  സന്ദർശിക്കാം.

Spread the News

Leave a Comment

IMG 20260806 WA0051