anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലയൺസ് ക്ലബ്ബ് ചെർപ്പുളശ്ശേരി ചിങ്ങം ഒന്ന് കർഷകദിനത്തിൽ കർഷകരെ ആദരിച്ചു.

 ചെർപ്പുളശ്ശേരി.  കർഷക ദിനത്തിൽ കർഷകരെ തൊഴിലു പകരണങ്ങൾ നൽകിയും , വൃക്ഷ തൈ നൽകിയും , ലയൺ സ് ക്ലബ്ബ് ചെർപ്പുളശ്ശേരി ആദരിച്ചു.IMG 20260817 WA0278 (1)

ചെർപുളശ്ശേരി മുനിസിപ്പൽ ചെയർ പേഴ്സൺ  ജംസിയ കെ. ടി ഉദ്ഘാടനം ചെയ്തു . രാജ്യത്തിന്റെ നട്ടെല്ലാണ് കർഷകരെന്നും, മണ്ണിനെ പൊന്നാക്കി മാറ്റുന്ന കർഷകരെ ആദരിക്കുകയും, കർഷകരുടെ കണ്ണൂനീർ മണ്ണിൽ വിഴാതെ നോക്കേണ്ടത് സർക്കാരിനെ പോലെ ഓരോ പൗരന്റെയും പ്രത്യേകിച്ച് ലയൺസ് ക്ലബ്ബ് പോലുള്ള സന്നദ്ധസംഘടനകളുടെ കൂടി കർത്തവ്യമാണെന്നും ചെയർ പേഴ്സൺ അഭിപ്രായപ്പെട്ടു.IMG 20260817 WA0281 (1)

ലയൺസ് ക്ലബ്ബ് ചെർപ്പുളശ്ശേരിയുടെ സമൂഹത്തിലെ സന്നദ്ധ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ചെയർ പേഴ്സൺ അഭിപ്രായപ്പെട്ടു.IMG 20260817 WA0279 (2)

കർഷകർക്ക് തൊഴിലുപകരണങ്ങളും ,പാവപ്പെട്ട 50 പേർക്ക് സൗജന്യമായി ഓണക്കിറ്റും , ഓണക്കോടിയും , വൃക്ഷ തൈകളും ലയൺസ് ക്ലബ്ബ് ചെർപ്പുളശ്ശേരിയുടെ വകയായി ചടങ്ങിൽ ചെയർ പേഴ്സൺ വിതരണം ചെയ്തു. മൃതിർന്ന കർഷകനും ലയൺ സ്ക്ലബ്ബ് സീനിയർ മെമ്പറുമായ . സുകുമാരനനെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.IMG 20260817 WA0280

ചെർപ്പുളശ്ശേരി ലയൺസ്
ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഗീതാ എസ് കുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ലയൺസ് ക്ലബ്ബ് അഡീഷണൽ ഡിസ്റ്റിക്ക് ചെയർ പേഴ്സൺ ശശികുമാർ ഗീതാഞ്ജലി, ക്ലബ്ബ് സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ,പരിസ്ഥിതിപ്രവർത്തകൻ രാജേഷ് അടക്കാ പുത്തൂർ, ട്രഷറർ എം മനോഹരൻ , മുൻ ക്ലബ്ബ് പ്രസിഡന്റ് സത്യനാരായണൻ , ഡയറക്ടർ സുഹൈബ്, ജയശ്രീ , ഉഷാ വാഴേങ്കട , രത്നകുമാരി വിജയൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

Spread the News

Leave a Comment

IMG 20260806 WA0051